ആലപ്പുഴ: ആലപ്പുഴ - ധൻബാദ് എക്സ്പ്രസിൽ നിന്ന് പുക ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ഇന്നലെ രാവിലെ 6.20ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ മാരാരിക്കുളം സ്റ്റേഷനിലേക്ക് എത്തുമ്പോഴാണ് തീയുംപുകയും ഉയർന്നത്. തുടർന്ന് ട്രെയിൻ നിർത്തി പരിശോധിച്ചപ്പോൾ ബ്രേക്ക് ബൈൻഡിംഗാണ് കാരണമെന്ന് കണ്ടെത്തി. പരിഹരിച്ച് ഇരുപത് മിനിട്ട് വൈകി യാത്ര പുനരാരംഭിച്ചു.