മാന്നാർ: കുരട്ടിക്കാട് ശ്രീമുത്താരമ്മൻ ദേവിക്ഷേത്രത്തിൽ വിനായകചതുർത്ഥിയായ നാളെ രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമവും അടമൂടലും ക്ഷേത്ര മേൽശാന്തി സന്തോഷ് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. വഴിപാട് നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തർ നേരത്തെ കൂട്ടി അറിയിക്കണമെന്ന് ക്ഷേത്രഭരണ സമിതി അറിയിച്ചു. 9400512796, 9207790231, 9947080288.