അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 2025-27 കാലയളവിലേക്കുള്ള ക്ഷേത്ര ഉപദേശക സമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി കൊട്ടാരം ഉണ്ണിക്കൃഷ്ണനെയും സെക്രട്ടറിയായി അമ്പലപ്പുഴ കൃഷ്ണനിലയത്തിൽ ടി.ആർ. രാജീവിനെയും വൈസ് പ്രസിഡന്റായി മധുരാജിനെയും തിരഞ്ഞെടുത്തു.വെൺമണിവീട്ടിൽ ഉണ്ണി, ഹരിവിഹാറിൽ ജയലക്ഷ്മി, നമ്പ്യാർ മൾത്തിൽ സരീഷ്,അട്ടിയിൽ റ്റി.ബിനു, അനിഴം ഉമേഷ്, പി.ലാവണ്യ, ആകാശ് മോഹൻ, ഗോപൻ, ജയകുമാർ റ്റി നായർ, ബിന്ദു ഹരി എന്നിവരാണ് കമ്മറ്റിയംഗങ്ങൾ. ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ബി.മുരാരി ബാബു, സെൻട്രൽ സോൺ വിജിലൻസ് എസ്.സുധീഷ് കുമാർ തുടങ്ങിയവരുടെ മേൽനോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്.