അമ്പലപ്പുഴ : കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം ജനറൽ ബോഡി യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷനായി. കോൺഗ്രസ് ഇൻഡസ്ട്രിയൽ സെൽ ചെയർമാൻ അഡ്വ.കിഷോർ ബാബു മുഖ്യപ്രഭാഷണം നടത്തി. അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.എ. ഹാമിദ് , എസ്. പ്രഭുകുമാർ,ഷിത ഗോപിനാഥ്, പി.സി. അനിൽകുമാർ, കെ.എച്ച്. അഹമ്മദ്, ആർ. ശെൽവരാജൻ , പി. ഉണ്ണികൃഷ്ണൻ, പി.എ.കുഞ്ഞുമോൻ, മധു കാട്ടിൽച്ചിറ,എസ്. ഗോപകുമാർ, ഷിഹാബുദ്ദീൻ പോളക്കുളം തുടങ്ങിയവർ സംസാരിച്ചു.