ആലപ്പുഴ: സൗത്ത് ആര്യാട് സി.എസ്.എൻ സിസ്റ്റേഴ്‌സിന്റെനേതൃത്വത്തിലുള്ള നസ്രത്ത് കിന്റർ ഗാർഡന്റെ ഉദ്ഘാടനം ഇന്ന്

ഉച്ചയ്ക്ക് 12.30ന് നടക്കും. പ്ലേ സ്കൂളിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാനും കൗൺസിലിംഗ് ​ സെന്ററിന്റേത് പി.പി. ചിത്തരഞ്ജൻ എം.എൽ.എയുംനിർവഹിക്കും. എ.ഐ. സാ​ങ്കേതിവിദ്യയൂടെ സഹായത്തോടെയാണ്​ ക്ലാസ്​ റൂമുകൾ സജ്ജീകരിച്ചിട്ടുള്ളത്​. കുരുന്നു മനസുകളിൽ മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസം പകർന്ന് നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്ളേ സ്കൂൾ, എൽ.കെ.ജി,യു.കെ.ജി ക്ലാസുകളും സജ്ജമാക്കിയിട്ടുണ്ട്.

രാവിലെ 9 മുതൽ 3 വരെയാണ് സമയക്രമം. ബോർഡിംഗ് , വാഹനസൗകര്യമുണ്ട്​. വൈകിട്ട് 3 മുതൽ 5 വരെ ആവശ്യമുള്ള കുട്ടികൾക്ക് ബോർഡിംഗ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. വാർത്താസ​മ്മേളനത്തിൽ മദർസുപ്പീരിയർ സിസ്റ്റർ ലിൻസി, സിസ്റ്റർ ജസീന, സിസ്റ്റർ പ്രണിത, സാജൻ.പി. മാത്യു എന്നിവർ പ​ങ്കെടുത്തു.

ഫാമിലി കൗൺസിലിംഗ് സെന്റർ

കുടുംബബന്ധങ്ങൾ തകർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്, സി.എസ്.എൻ സന്ന്യാസ സമൂഹത്തിലെ വിദഗ്‌ദരായ സിസ്റ്റേഴ്‌സിന്റെയും ഡോ‌ക്ടേഴ്‌സിന്റെയും നേതൃത്വത്തിൽ കൗൺസിലിംഗ് സെന്ററും സൗത്ത് ആര്യാട് പ്രവർത്തനം തുടങ്ങുന്നത്. രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണിവരെയാണ് സേവന സമയം. ആവശ്യമെങ്കിൽ സ്ത്രീകൾക്ക് ഫോണിലൂടെയുള്ള സേവനം ലഭ്യമാകും. വിവിധ തെറാപ്പികളിലൂടെ വ്യക്തികളിൽ ശാരീരികവും മാനസികവുമായ ആത്മബലം നൽകി ജീവിത ധാരയിലേക്ക് കൊണ്ടുവകുക എന്നതാണ് കൗൺസലിംഗ് സെന്ററിന്റെ ലക്ഷ്യം. ഫോൺ- 8547261537.