esrfsegtrd

ഹരിപ്പാട് : അടഞ്ഞുകിടക്കുന്ന കയർ സംഘങ്ങളിലെ തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ഓണത്തോടനുബന്ധിച്ച് ക്ഷാമാശ്വാസ സഹായമായി 2500 രൂപ നൽകണമെന്നും മുടങ്ങിക്കിടക്കുന്ന ക്ഷേമനിധി ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യണമെന്നും കയർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.റ്റി.യു,സി) സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ.രാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉത്ഘാടനം ചെയ്തു. സംസ്ഥാന,ജില്ലാ ഭാരവാഹികളായ പനത്തറ പുരുഷോത്തമൻ,പി.ഡി. ശ്രീനിവാസൻ, എസ്.രാജേന്ദ്രൻ, കെ.ആർ.രാജേന്ദ്രപ്രസാദ്, ആർ. നൻമജൻ, ഇരവിപുരം സജീവൻ, പി.ആർ. ശശിധരൻ, ബേബി വൈക്കം, ആർ. ഭദ്രൻ, ഏ.കെ. ബാദുഷ., പി.എൻ. രഘുനാഥൻ, എൻ. തങ്കമ്മ തുടങ്ങിയവർ സംസാരിച്ചു.