മുഹമ്മ: മണ്ണഞ്ചേരി രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ പെൻഷൻ വാങ്ങുന്ന പാവപ്പെട്ട ക്യാൻസർ ഡയാലിസിസ് രോഗികൾക്ക് ഓണക്കോടിയും പായസക്കൂട്ടും വിതരണം ചെയ്തു. കാവുങ്കൽ ഗ്രന്ഥശാല ഹാളിൽ നടന്ന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി എ. എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫൗണ്ടേഷൻ പ്രസിഡന്റ് കെ. വി. മേഘനാദൻ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്. എം. എസ്. ചന്ദ്രബോസ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ബി. അൻസൽ, ജി.ചന്ദ്രബാബു, എം. പി. ജോയ്, ഫൗണ്ടേഷൻ ഭാരവാഹികളായ എം. വി. സുനിൽകുമാർ, റെംലബീവി, ജി. ജയതിലകൻ, സിനിമോൾ സുരേഷ്. വി.കെ. ജയപ്രകാശ്, കെ. വി. സുരേഷ് കുമാർ,എ.എം. അജിത് കുമാർ, മഹാദേവൻ പിള്ള, ശശികുമാർ, രജനി എന്നിവർ സംസാരിച്ചു.