മുഹമ്മ: പഞ്ചായത്തിലെ സേവനങ്ങൾ പേപ്പർരഹിതമായി ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിനുള്ള സഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ നിർവഹിച്ചു. പഞ്ചായത്തിനു മുൻ വശമുള്ള ഷോപ്പിംഗ് കോപ്ലക്സിലാണ് ഹെൽപ്പ് ഡസ്ക്ക് പ്രവർത്തിക്കുന്നത്. വൈസ് പ്രസിഡന്റ് അഡ്വ എം. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ജ്യോതി മോൾ , കെ. കമലമ്മ പഞ്ചായത്തംഗം രജനി രവി പാലൻ, സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ,അസിസ്റ്റന്റ് സെക്രട്ടറി പി.രാജീവ്, ആസൂത്രണ സമിതിയംഗം ടി.ജി. ഗോപിനാഥൻ, സി.ഡി.എസ്. ചെയർ പേഴ്സൺ സുനിതാ സുനിൽ എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കാർ തദ്ദേശ സ്വയം ഭരണ വകുപ്പിൽ ആവിഷ്കരിച്ച ഓൺലൈൻ സംവിധാനമായ .കെ. ഡിസ്ക്ക് വഴി അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സഹായകേന്ദ്രമായാണ് ഇത് പ്രവർത്തിക്കുന്നത്. ഇവിടെ നിന്നുള്ള സേവനങ്ങൾക്ക് മിതമായ ഫീസാണ് ഈടാക്കുന്നത്. കുടുബശ്രീ സി.ഡി.എസ് നടപ്പാക്കിയ കമ്പ്യൂട്ടർ കോഴ്സിലെപഠിതാവാണ് സേവന കേന്ദ്രം തുറന്നിട്ടുള്ളത്.