ചേർത്തല : ശ്രീനാരായണ ഗുരുദേവ കൃതിപഠനത്തിന്റെ മൂന്നാമത് വാർഷികവും കൃതി പഠിതാക്കളുടെ സംഗമവും നടന്നു. ബാലേഷ് ഹരികൃഷ്ണയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം എസ്.എൻ ട്രസ്റ്റ് മെമ്പർ പ്രീതിനടേശൻ ഉദ്ഘാടനം ചെയ്തു. ചേർത്തല യൂണിയൻ അഡ്മിനിസ്ട്രറ്റർ ടി.അനിയപ്പൻ, ചേർത്തല മേഖല ചെയർമാൻ കെ.പി.നടരാജൻ , കൺവീനർ പി.ഡി.ഗഗാറിൻ , അനിൽ ഇന്ദീവരം , വനിതാസംഘം പ്രസിഡന്റ് ബിൻസി സനിൽ എന്നിവർ സംസാരിച്ചു. ചേർത്തല മേഖലാ വനിതാസംഘം സെക്രട്ടറി സുനിത സേതുനാഥ് സ്വാഗതവും കോ ഓർഡിനേറ്റർ ശരത് നന്ദിയും പറഞ്ഞു.