ആലപ്പുഴ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ആലപ്പുഴ,കോട്ടയം, ഇടുക്കി, ജില്ലകളുടെ മേഖലാ ശില്പശാല ഇന്ന് നടക്കും. ജില്ലാ ആസ്ഥാനമന്ദിരമായ ദീൻ ദയാൽ ഭവനിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന സമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കുമ്മനം രാജശേഖരൻ, അഡ്വ. എസ്.സുരേഷ്, എം.ടി.രമേഷ്, ശോഭാ സുരേന്ദ്രൻ, അനൂപ് ആന്റണി, ഷോൺ ജോർജ്, തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.