highmadt-light

മാന്നാർ: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ വിനിയോഗിച്ച് മാന്നാർ സ്റ്റോർ ജംഗ്ഷനിൽ സ്ഥാപിച്ച എൽ.ഇ.ഡി ഹൈമാസ്റ്റ് ലൈറ്റ് മന്ത്രി സജി ചെറിയാൻ സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.കെ.പ്രസാദ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ശാലിനി രഘുനാഥ്, വത്സല ബാലകൃഷ്ണൻ വി.ആർ ശിവപ്രസാദ്, വാർഡ് മെമ്പർ ശാന്തിനി ബാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സലിം പടിപ്പുരക്കൽ, സുജിത്ത് ശ്രീരംഗം, അജിത്ത് പഴവൂർ, സി.പി.എം ഏരിയാ സെക്രട്ടറി പി.എൻ ശെൽവരാജൻ കലാധരൻ കൈലാസം, രാജേഷ് അച്യുതം ഗീത ഹരിദാസ്, പ്രജിത, വിഷ്ണു പ്രസാദ്, കെ.എ കരിം, രാജേഷ് കൈലാസ്, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.