ചാരുംമൂട്: ചുനക്കര തിരുവൈരൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങ് നടന്നു. ക്ഷേത്ര മേൽശാന്തി പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. പൂജിച്ച നെൽക്കതിർ ഭക്തർക്ക് വിതരണം ചെയ്തു. ക്ഷേത്ര ദേവസ്വം ഭരണസമിതി പ്രസിഡന്റ് യു.അനിൽകുമാർ, സെക്രട്ടറി ആർ. സുരേഷ് കുമാർ, ഭാരവാഹികളായ ബാലകൃഷ്ണപിള്ള എ.ജി.അരുൺ, സഹദേവൻ നായർ, സി.വി.രാജീവ്,എസ്. സനിൽകുമാർ,കെ. കോമളൻ എന്നിവർ നേതൃത്വം നൽകി.