ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 3676-ാം നമ്പർ‌ വാടയ്ക്കൽ പടിഞ്ഞാറ് ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുവിന്റെ 171-ാമത് ജയന്തി ആഘോഷത്തിന് മുന്നോടിയായുള്ള വിളംബര ഘോഷയാത്ര ഞായറാഴ്ച്ച രാവിലെ 8ന് നടത്തും. യൂത്ത് മൂവ്മെന്റ്, വനിതാസംഘം പ്രവർത്തകർ നേതൃത്വം നൽകും. വൈകിട്ട് 3ന് അമ്പലപ്പുഴ യൂണിയൻ കൗൺസിലർ വി.ആർ.വിദ്യാധരൻ പ്രഭാഷണം നടത്തും. വൈകിട്ട് 4ന് നടക്കുന്ന ഓണക്കിറ്റ് വിതരണവും കുടുംബസംഗമവും അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡന്റ് പി.ധർമ്മരാജൻ അദ്ധ്യക്ഷനാകും. യൂണിയൻ വൈസ് പ്രസിഡന്റ് ബി.രഘുനാഥ് മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർമാരായ ജി.രാജേഷ്, കെ.പി.ബൈജു, പെൻഷണേഴ്സ് കൗൺസിൽ സെക്രട്ടറി പി.അജിത്ത്, യൂണിയൻ കമ്മിറ്റിയംഗം പി.കെ.സോമൻ, ശാഖായോഗം മാനേജിംഗ് കമ്മിറ്റിയംഗം പി.പി.അജികുമാർ തുടങ്ങിയവർ സംസാരിക്കും. ശാഖാസെക്രട്ടറി പി.കെ.അജികുമാർ സ്വാഗതവും, വൈസ് പ്രസിഡന്റ് കെ.എസ്.രാജീവൻ നന്ദിയും പറയും.