photo

ചാരുംമൂട് : താമരക്കുളം കണ്ണനാകുഴി പായിക്കാട്ട് തെക്കതിൽ രവിയുടെ വീടിന്റെ നിർമ്മാണം പൊതുപ്രവർത്തകർ പൂർത്തീകരിച്ചു നൽകി. ലൈഫ് ഭവന പദ്ധതിയിൽ നാല് വർഷം മുമ്പാണ് വീട് പണി ആരംഭിച്ചത്. എന്നാൽ മകൻ ജിഷ്ണുവിന് കിഡ്നി സംബന്ധമായ അസുഖം കൂടുകയും സഹോദരൻ വിഷ്ണുവിന്റെ വൃക്ക മാറ്റിവയ്ക്കുകയും ചെയ്യേണ്ടി വന്നതിനാൽ പണി തുടരാൻ കഴിഞ്ഞില്ല. തുടർന്ന് സുമനസ്സുകളുടെ സഹായത്താൽ ജിഷ്ണുവിന്റെ ചികിത്സ ചെലവുകൾ ചികിത്സ സഹായ സമിതി ഏറ്റെടുത്തു. രവിയുടെ കുടുംബത്തിത്തിനും വാടകവീട്ടിലേക്ക് അയക്കാതിരിക്കാൻ പൊതുപ്രവർത്തകരായ രേഖ സുരേഷ് പാലവിളയിൽ, എബ്രഹാം തരകൻ ആന്നിയിൽ, രതീഷ് കുമാർ കൈലാസം എന്നിവർ വീട് നിർമ്മാണത്തിന് മുന്നിട്ട് ഇറങ്ങുകയും ലൈഫ് മിഷന്റെ ബാലൻസ് തുകയായ 360000 രൂപയും ജിഷ്ണുവിന്റെ ചികിത്സയുടെ ബാക്കി തുകയായ 131000 രൂപയും സുപ്രീം അലൈഡ് സർവിസസ് എം.ഡി.ബെന്നി ജോർജ് നൽകിയ 110000 രൂയും വിവിധ ആളുകളിൽ നിന്ന് നിർമ്മാണസമഗ്രഹികൾ സമാഹരിച്ച് 9 മാസം കൊണ്ട് വീടിന്റെ മുഴുവൻ പണികളും പൂർത്തിയാക്കി താക്കോൽ കൈമാറി. താമരകുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ജി.വേണു ചടങ്ങ് ഉദ്ഘാടനം ചെയ്തു. രേഖ സുരേഷ് പാലവിളയിൽ, അധ്യക്ഷത വഹിച്ചു. സുപ്രീം അലൈഡ് സർവീസ് എം ഡി ബെന്നി ജോർജ് ഭാര്യ റനി ബെന്നിയും ചേർന്ന് താക്കോൽ കൈമാറി. ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ടി മന്മധൻ, സുരേഷ് കോട്ടവിള, എബ്രഹാം തരകൻ ആന്നിയിൽ, രതീഷ് കുമാർ കൈലാസം, ആനന്ദകുമാർ,റോജു, സുരേഷ് ഭാസ്കരഭവനം, അരവിന്ദ്,സുരഭിൻ, ഹരി, കൃഷ്ണനുണ്ണി,രേഖ എന്നിവർ പങ്കെടുത്തു.