ആലപ്പുഴ; 'ആലപ്പുഴ- എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്' പദ്ധതിയുടെ ഭാഗമായി രണ്ടാമത് ഡെസ്റ്റിനേഷൻ കമ്മിറ്റിയുടെ യോഗം കളക്ടർ അലക്സ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടി. എം.എൽ.എ മാരായ പി.പി .ചിത്തരഞ്ജൻ, എച്ച്.സലാം എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിൽ ആലപ്പുഴയെ ലോകോത്തര ജലവിനോദസഞ്ചാര കേന്ദ്രമായി ഉയർത്താനുള്ള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പ്രധാന വിനോദ സഞ്ചാരാകർഷണ കേന്ദ്രങ്ങളായ ആലപ്പുഴ ബീച്ച്, കനാൽ തീരങ്ങൾ, അന്താരാഷ്ട്രക്രൂയിസ് ടെർമിനൽ എന്നിവയെ ഉന്നത നിലവാരത്തിലേക്ക് മാറ്റുന്നതിനുള്ള വികസനവും നവീകരണവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ വേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്നതിനായി ഇന്ന് കെ.എസ്.ഇ.ബി, ഊരാളുങ്കൽ, മുസിരിസ് പ്രോജക്ട്, പി.ഡബ്ല്യു.ഡി റോഡ്, ബി.എസ്. എൻ.എൽ, മുനിസിപ്പാലിറ്റി, ഡി.ഡി ടൂറിസം തുടങ്ങിയവയുടെ സംയുക്ത പരിശോധന നടത്തും. കളക്ടറുടെ ചേമ്പറിൽ കൂടിയ യോഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം ഡി.വി.പ്രഭാത്, ആലപ്പുഴ ഗ്ലോബൽ വാട്ടർ വണ്ടർലാൻ്റ് കമ്മറ്റിയംഗംറോയി.പി. തിയ്യോച്ചൻ, ഡി.ടി.പി.സി സെക്രട്ടറി കെ.ജി.അജേഷ്, നഗരസഭാ സെക്രട്ടറി ഷിബു നാലപ്പാട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.