czsxcz

മുഹമ്മ: അത്തം മുതൽ പത്തു ദിവസക്കാലം കഞ്ഞിക്കുഴിയിൽ നടക്കുന്ന പുഷ്പോൽസവത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി തിരിതെളിച്ചു. ഒന്നാം വാർഡിൽ കൃഷിക്കാരൻ സുനിലിന്റെ വിശാലമായ പൂപ്പാടത്താണ് പരിപാടി ഒരുക്കിയിരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയന്റെ അദ്ധ്യക്ഷതയിൽ ചേർനണന യോഗത്തിൽ പഞ്ചായത്തംഗം മിനി പവിത്രൻ സ്വാഗതവും ,വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. പഞ്ചായത്തംഗങ്ങളായ എസ്.ജോഷി മോൻ , ബി. ഇന്ദിര കർമ്മസേന കൺവീനർ ജി. ഉദയപ്പൻ കൃഷി ഓഫീസർ റോസ്മി ജോർജ് , അസിസ്റ്റന്റ് ഓഫീസർ എസ്.ഡി. അനില, സന്ദീപ് ,രഞ്ചിത സി.ഡി.എസ് ചെയർ പേഴ്സൻ സുനിതാ സുനിൽ ,വി.കെ.പ്രസാദ് കർഷകൻ സുനിൽ ,റോഷ്നി സുനിൽഎന്നിവർ പങ്കെടുത്തു.