തുറവൂർ: പറയകാട് റിക്രിയേഷൻ ക്ലബിന്റെ നേതൃത്വത്തിൽ നാലുകുളങ്ങര ക്ഷേത്രമൈതാനത്ത് സംഘടിപ്പിക്കുന്ന ഓന്നാഘോഷം ഇന്ന് ആരംഭിച്ച് സെപ്തംബർ 6ന് സമാപിക്കും. ഓണാഘോഷത്തോടനുബന്ധിച്ച് അണ്ടർ 18 ഫുട്ബാൾ ടൂർണമെന്റും വടംവലി മത്സരവുമുണ്ടാകും. ഇന്ന് വൈകിട്ട് 5 ന് ലഹരി വിരുദ്ധ സന്ദേശവും ടൂർണമെന്റ് ഉദ്ഘാടനവും കുത്തിയതോട് പൊലീസ് ഇൻസ്പെക്ടർ എം.അജയ്മോഹൻ നിർവഹിക്കും. പി.ആർ.സി വൈസ് പ്രസിഡന്റ് സിദ്ധാർത്ഥൻ കൊല്ലശേരി അദ്ധ്യക്ഷനാകും. സെപ്തംബർ 6 ന് നടക്കുന്ന വടംവലി മത്സരത്തിൽ വിജയികളാകുന്നവർക്ക് കാൽ ലക്ഷം രൂപയും ട്രോഫിയും ലഭിക്കും.