പുതിയവിള :ശ്രീ വടക്കൻ കോയിക്കൽ ക്ഷേത്രത്തിന്റെ മുൻവശത്ത് വച്ചിരുന്ന ഫ്ലക്സ് ബോർഡ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതിൽ ഭരണസമിതി പ്രതിഷേധിച്ചു. അമ്പലമുക്ക് - വടക്കൻ കോയിക്കൽ ക്ഷേത്ര റോഡ് പുനരുദ്ധരിക്കാൻ ഒരു കോടി പത്ത് ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച മുഖ്യമന്ത്രി, മരാമത്ത്മന്ത്രി, എം.എൽ.എ എന്നിവർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് വടക്കൻ കോയിക്കൽ ദേവസ്വം സ്ഥാപിച്ച ഫ്ലക്സ് ബോർഡാണ് നശിപ്പിച്ചത്.പ്രതിഷേധ യോഗത്തിൽ ഭരണസമിതി പ്രസിഡന്റ് എസ് .ശശിധരൻ,സെക്രട്ടറി പി. പ്രകാശ്,ട്രഷറർ പി. സോമനാഥൻ ,കമ്മിറ്റി അംഗങ്ങളായ പി.മുരളീധരൻ,ജി.ശ്രീനിവാസൻ,ടി.ബി.ആർ .ചന്ദ്രമോഹൻ,സി.ബാബുക്കുട്ടൻ,എസ്. വിദ്യാധരൻ ,എം. ജെ. ബാബുജീവൻ,സന്ദീപ് എന്നിവർ സംസാരിച്ചു.