മുഹമ്മ: മണ്ണഞ്ചേരി ചിയാംവെളി സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അഖില കേരള വടംവലി മത്സരത്തിൽ ആതിഥേയരായ സ്റ്റാർ ചിയാംവെളി ജേതാക്കളായി. ഒരു കിലോ വെള്ളിയിൽ തീർത്ത ട്രോഫിയും 25,000 രൂപയുമാണ് ജേതാക്കൾക്ക് സമ്മാനമായി ലഭിച്ചത്. സമ്മാന വിതരണം മണ്ണഞ്ചേരിപൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടോൽസൺ പി. ജോസഫ് നിർവഹിച്ചു. മത്സര ഉദ്ഘാടനം ആലപ്പുഴ എക്സൈസ് ഇൻസ്പെക്ടർ ബിസ്മി ജസീറയും നിർവഹിച്ചു. സംഗമം വളവനാട് രണ്ടാം സ്ഥാനവും റെഡ് സ്റ്റാർ കാസർകോട് മൂന്നാം സ്ഥാനവും പങ്കിട്ടു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ച രജീഷിനെ മത്സര വേദിയിൽ ക്ലബ് പ്രസിഡന്റ് ഷുക്കൂർ ചക്കാലവെളി ആദരിച്ചു. ക്ലബ് ഭാരവാഹികളായ എൻ. അൻഷാദ്, ബി.എം. ബിയാസ്, അഷറഫ് ബ്ലാവത്ത്, അൻവർ ബ്ലാവത്ത്, സെല്ല തോട്ടുചിറ, ഷിനു മനോഹർ, കബീർ കരിപ്പുറത്ത്, സജീർ പുത്തൻചിറ,അപ്പു ചക്കാലവെളി, അനസ് തറപ്പറമ്പിൽ, ഷെമീർ കോര്യംപള്ളി, മുസ്തഫ തോട്ടുചിറ മത്സരങ്ങൾ നിയന്ത്രിച്ചു.