അമ്പലപ്പുഴ: കരുമാടി 116-ാം നമ്പർ അങ്കണവാടി കളത്തിൽപാലം ലെവൽ മോണിട്ടറിംഗ് സപ്പോർട്ടിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം 2025 സെപ്റ്റംബർ 2 ന് നടക്കും. തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ, വൈസ് പ്രസിഡന്റ് അംബിക ഷിബു, അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മദൻലാൽ, ജയചന്ദ്രൻ കലാംകേരി, ടി. സുരേഷ്, വി. ശ്യാംകുമാർ, ഡോ. എ. എം. മനോജ്, വി. ഉത്തമൻ അമ്പലപ്പുഴ, ചമ്പക്കുളം രാധാകൃഷ്‌ണൻ, ഷാജി കരുമാടി, ബൈജു നാറാണത്ത്, ബി. ജയകുമാർ, കുസുമം സോമൻ എന്നിവർ പങ്കെടുക്കും.