മാവേലിക്കര: പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയ സേവാകേന്ദ്രം നടത്തിയ രക്തദാന ക്യാമ്പ് നഗരസഭ അദ്ധ്യക്ഷൻ നൈനാൻ സി.കുറ്റിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. ഡോ.സോണിയ സുരേഷ് അദ്ധ്യക്ഷയായി. ഡോ.രവീന്ദ്രൻ തമ്പി, സോണിയ മോഹൻ, ബ്രഹ്മാകുമാരരായ ആർ.രാജു, പി.ആർ.രതീഷ്, ആർ.സുകുമാരൻ എന്നിവർ സംസാരിച്ചു. ബ്രഹ്മാകുമാരീസ് ദേശീയ തലത്തിൽ 22 മുതൽ 25 വരെ രാജയോഗിനി ബ്രഹ്മാകുമാരി പ്രകാശ്മണി ദാദിജിയുടെ സ്മരണാർത്ഥം നടത്തുന്ന രക്തദാന ക്യാമ്പിന്റെ ഭാഗമായിട്ടാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.