ആലപ്പുഴ: കർഷക കോൺഗ്രസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന കൃഷിവകുപ്പിന്റെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ കർഷക അവാർഡ് ജേതാവ് വിനോദിനിയെ ആദരിച്ചു.ചടങ്ങ് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ചിറപ്പുറത്തുമുരളി ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വയലിൽ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കോശി കെ. ഡാനിയേൽ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ രാധാമണി രാജൻ, ഷാമില ബഷീർ, കറുകത്തറയിൽ ഷെരിഫ് കുഞ്ഞ്,മണ്ഡലം പ്രസിഡന്റ് ഓമനക്കുട്ടൻ, നൗഷാദ്, കെ.കെ.ബദറുദീൻ, ശിവ ലാൽ, ജഗദീശ്വര പ്രസാദ്, രാജൻ പിള്ള, ബഷീർ,റസീല, പി.എം വർഗീസ്,പി.എം ജേക്കബ് എന്നിവർ സംസാരിച്ചു.