അരൂർ: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനംഇന്ന് എഴുപുന്ന രേഖ കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 9 ന് ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് അദ്ധ്യക്ഷനാകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് നേത്രദാന സന്ദേശം നൽകും.