മാന്നാർ :കുട്ടംപേരൂർ കോഴുവേലിൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ദിനമായ നാളെ രാവിലെ 7 മുതൽ 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹവനം ക്ഷേത്രം മേൽശാന്തി കുട്ടംപേരൂർ ചാപ്പനാട്ട് അബ്ലി ഇല്ലം എസ്. കേശവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഗണപതി ഹോമം നടത്തുന്നതിന് ഭക്തർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മുതൽ പ്രസാദ വിതരണം നടത്തുമെന്ന് ക്ഷേത്ര യോഗം ഭാരവാഹികൾ അറിയിച്ചു.