ചേർത്തല : വെള്ളിയാകുളം ഗവ.യു.പി സ്‌കൂൾ പ്രഥമാദ്ധ്യാപകൻ കഞ്ഞിക്കുഴി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ അത്തിക്കാട്ട് വി.സന്തോഷിനെ (53) വീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടു. സന്തോഷ് ഒറ്റയ്ക്ക് താമസിച്ചിരുന്ന ചേർത്തല ടൗൺ എൽ.പി.സ്‌കൂളിന് കിഴക്കുവശത്തെ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ഇന്നലെ സന്തോഷ് സ്‌കൂളിൽ എത്തിയിരുന്നില്ല. ഫോണിൽ പലവട്ടം വിളിച്ചിട്ടും എടുത്തുമില്ല. വൈകുന്നേരത്തോടെ വീട്ടിൽ തിരക്കി എത്തിയവർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. ചേർത്തല പൊലീസ് മേൽനടപടി സ്വീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗമാണ്. വാസുദേവന്റെയും രാജമ്മയുടെയും മകനാണ്. ഭാര്യ: ലിജിമോൾ (ചേർത്തല ഗവ.സർവന്റ്സ് കോ–ഓപ്പറേറ്റീവ് ബാങ്ക്). മക്കൾ: മഹാദേവൻ, പ്രിയനന്ദൻ.