kuttamperoor-ring-roaf

മാന്നാർ : പ്രധാനമന്ത്രി ഗ്രാമീൺ സഡക്ക് യോജന പദ്ധതി പ്രകാരം നിർമ്മിച്ച കുട്ടമ്പേരൂർ റിംഗ് റോഡ് നാടിന് സമർപ്പിച്ചു. കുന്നത്തൂർ ജംഗ്ഷനിൽ (611 നമ്പർ സർവീസ് സഹകരണ ബാങ്ക് പരിസരം) കൊടിക്കുന്നിൽ സുരേഷ് എം.പി അദ്ധ്യക്ഷനായ ചടങ്ങിൽ മന്ത്രി സജി ചെറിയാൻ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. മാന്നാർ പഞ്ചായത്തിലെ അഞ്ച് വാർഡുകളിലെ ജനങ്ങൾക്ക് ഏറ്റവും പ്രയോജനകരമായ റോഡുകളാണ് പദ്ധതിയിലൂടെ നിർമ്മിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

യോഗത്തിൽ മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.കെ പ്രസാദ്, മാന്നാർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ ശാലിനി രഘുനാഥ്, വത്സല ബാലകൃഷ്ണൻ, വി.ആർ ശിവപ്രസാദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സലീം പടിപ്പുരയ്ക്കൽ, സുജിത്ത്‌ ശ്രീരംഗം, സജു തോമസ്, അനീഷ് മണ്ണാരേത്ത്‌, മധു പുഴയോരം, രാധാമണി ശശീന്ദ്രൻ, അജിത്ത്‌ പഴവൂർ, വി.കെ ഉണ്ണികൃഷ്ണൻ, എസ്. ശാന്തിനി തുടങ്ങിയവർ പങ്കെടുത്തു.

നിർമ്മാണ ചിലവ്

3 കോടി

 5.21 കിലോമീറ്റർ ദൈർഘ്യമുള്ള 5 ഗ്രാമീണ റോഡുകൾ ചേർന്നതാണ് കുട്ടമ്പേരൂർ റിംഗ് റോഡ്

 ഒന്നാം ഭാഗം - പുത്തൻകുളങ്ങര വായനശാല ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് വലിയകുളങ്ങര വഴി എണ്ണയ്ക്കാട് കുട്ടപേരൂർ റോഡിൽ ഗുരുതിയിൽ മുക്കു വരെ

 രണ്ടാം ഭാഗം - ചേപ്പഴത്തിൽ ക്ഷേത്ര ജംഗ്ഷൻ മുതൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെ രണ്ടാം ഭാഗം

 മൂന്നാം ഭാഗം - പീടിക മുക്ക് മുതൽ വടക്കോട്ട് മണലിക്കുളങ്ങര വരെ

 നാലാം ഭാഗം - ചാങ്ങയിൽ മുക്ക് നാലെകാട്ടിൽ മുളവന ജംഗ്ഷൻ വരെയുള്ള

 അഞ്ചാം ഭാഗം - കോയിക്കമുക്ക് എണ്ണക്കാട്ട് റോഡിൽ തെക്കോട്ട് പാലുവിള - അടുക്കള മുക്ക് വരെ

 ഇതിനോട് അനുബന്ധിച്ച് മൂന്ന് കലുങ്കുകളുടെയും നിർമ്മാണം നടത്തി