photo

ചേർത്തല:ചേർത്തല ശ്രീനാരായണ കോളേജിൽ സാമ്പത്തികശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'ഫിനാൻഷ്യൽ ഇൻക്ലൂഷൻ സ്‌കീംസ് ഫോർ ദി കോമൺ മാൻ" എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.ഭാരത സർക്കാർ ധനകാര്യ മന്ത്രാലയം ഡയറക്ടർ സുർജിത്ത് കാർത്തികേയൻ മുഖ്യപ്രഭാഷണം നടത്തി.ഗുരുവരം സുവർണ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ കൊമേഴ്സ് വിഭാഗം മേധാവി പ്രൊഫ.ഡോ.ടി.പി.വിജുമോൻ അദ്ധ്യക്ഷനായി.ആലപ്പുഴ ലീഡ് ബാങ്ക് മാനേജർ അരുൺ, കഞ്ഞിക്കുഴി ബ്ലോക്ക് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ എം.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ.ബി.സുധീർ സ്വാഗതവും എൽ.അശ്വതി നന്ദിയും പറഞ്ഞു.