മുഹമ്മ: ഓട്ടോ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 3 -ാം വാർഡ് കാവുങ്കൽ പി.കെ. കവല ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ നടീപ്പറമ്പിൽ ശശി (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ സ്കൂളിൽ വിദ്യാർത്ഥികളെ ഓട്ടോയിൽ എത്തിച്ച് ശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കാരം നടത്തും. പരേതയായ റീനയാണ് ഭാര്യ. മക്കൾ: പാർവ്വതി, പ്രണവ് ശശി (നഴ്സിംഗ് അസിസ്റ്റന്റ് ഇന്ത്യൻ ആർമി). മരുമകൻ: വിഷ്ണു (കൊച്ചി മെട്രോ ).