അരൂർ: സഹകരണ കൺസ്യൂമർ ഫെഡറേഷനുമായി സഹകരിച്ച് എഴുപുന്ന സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന ഓണചന്തയ്ക്ക് ഇന്ന് തുടക്കമാകും. രാവിലെ 9.30ന് ബാങ്ക് അങ്കണത്തിൽ പ്രസിഡന്റ് പി.പി.അനിൽകുമാർ ആദ്യ വില്പന നിർവഹിച്ച് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കൺവീനർ എൻ.കെ.സിദ്ധാർത്ഥൻ അദ്ധ്യക്ഷനാകും.