അരൂർ: അരൂർ സെൻട്രൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണ വിപണി പ്രസിഡന്റ് അഡ്വ.എൻ. രതീഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ട്രഷറർ എം.എൻ. ബാലചന്ദ്രൻ അദ്ധ്യക്ഷനായി.ഭരണ സമിതി അംഗങ്ങളായ കെ.പി.ദിലീപ് കുമാർ, കവിത കണ്ണൻ, അമ്പിളി സുനിൽ,സെക്രട്ടറി മീരാ യു.പിള്ള എന്നിവർ സംസാരിച്ചു.