ambala

അമ്പലപ്പുഴ: വിപണിയിൽ ലഭ്യമാകുന്ന പാലിന്റെ ഗുണമേന്മ, ആരോഗ്യ പരിപാലനത്തിൽ പാലിന്റെ പ്രസക്തി, ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ക്ഷീര വികസന വകുപ്പ് ഉപഭോക്തൃ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബിനു ഐസക് രാജു അദ്ധ്യക്ഷയായി. തിരുവനന്തപുരം റീജിയൻ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രോഡക്റ്റ്സ് യൂണിയൻ ഭരണസമിതി അംഗങ്ങളായ ടി. കെ .പ്രതുലചന്ദ്രൻ, ആയാപറമ്പ് രാമചന്ദ്രൻ, ആനിമൽ ഹസ്ബന്ററി ജില്ലാ പ്രോഗ്രാം മാനേജർ സി. എസ്. സുചിത്ര തുടങ്ങിയവർ സംസാരിച്ചു.