മാന്നാർ: കുരട്ടിശ്ശേരി 5246-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും മുതിർന്ന കരയോഗാംഗങ്ങളെ ആദരിക്കലും നടന്നു. കരയോഗത്തിലെ മുതിർന്ന അംഗമായ കെ.ജി വിശ്വനാഥൻ നായർ രാധാലയം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.എസ്.അപ്പുക്കുട്ടൻ നായർ അദ്ധ്യക്ഷത വഹിച്ചു. എയർ വൈസ് മാർഷൽ പി.കെ.ശ്രീകുമാർ(റിട്ട.), താലൂക്ക് യൂണിയൻ സെക്രട്ടറി വി.കെ മോഹൻദാസ് എന്നിവർ സംസാരിച്ചു. ട്രഷറർ കെ.ആർ അജിത് കുമാർ സ്വാഗതവും, യൂണിയൻ പ്രതിനിധി ജെ.ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.