ambala

അമ്പലപ്പുഴ: പതിവു തെറ്റാതെ ഓണത്തിന്റെ വരവ് അറിയിച്ച് അത്തനാളിൽ ശാന്തി ഭവനിൽ അത്തപ്പൂക്കളം ഒരുക്കി. അന്തേവാസികളും ജീവനക്കാരും, മേരി ആൽബിനും ചേർന്നാണ് ശാന്തി ഭവൻ അങ്കണത്തിൽ അത്തപൂക്കളം ഒരുക്കിയത്. മാത്യു ആൽബിൻ, അമ്പലപ്പുഴ കമലാലയം വീട്ടിൽ മധുസൂധനൻ, മരുമകൻ കണ്ണൻ എന്നിവരും ചടങ്ങിൽ പങ്കാളികളായി. നിലവിൽ 170 ഓളം അന്തേവാസികമാണ് സ്ഥാപനത്തിൽ കഴിയുന്നത് അന്തേവാസികൾക്ക് ഈ വർഷത്തെ ഓണം മനോഹരമാക്കുന്നതിനായി സുമനസ്കരായ നാനാജാതി മതസ്ഥരും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ശാന്തി ഭവന് നൽകണമെന്ന് ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അഭ്യർത്ഥിച്ചു. പുതിയതും പഴയതുമായ വസ്ത്രങ്ങളോ അന്നദാനത്തിനായുള്ള അരിയും പച്ചക്കറിയും പലചരക്ക് സാധനങ്ങളുമായോ സഹായങ്ങൾ നൽകാവുന്നതാണ്.