മാന്നാർ: കുരട്ടിക്കാട് തൃക്കുരട്ടി ശ്രീ ധർമ്മശാസ്താ ക്ഷേത്ര ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവർത്തികളുടെ ഭാഗമായി ശിലന്യാസ കർമ്മം ക്ഷേത്ര തന്ത്രി രാകേഷ് നാരായണൻ ഭട്ടതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ.പി.ഡി.സന്തോഷ് കുമാർ, പന്തളം കൊട്ടാരം മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ശ്രീമൂലം നാൾ ശങ്കർവർമ്മരാജ, തൃക്കുരട്ടി ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ പി.ഡി ശ്രീനിവാസൻ , ക്ഷേത്ര ഉപദേശകസമിതി അംഗങ്ങൾ, ക്ഷേത്ര പുനരുദ്ധാരണ സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.