മാന്നാർ: കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് മഹിളാവിംഗ് ചെന്നിത്തല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും അവാർഡ് ദാനവും വയോധികർക്ക് ആദരവും നടത്തി. കെ.എസ്.ഇ.എ.സ്.എൽ മഹിളാവിംഗ് ജില്ലാ പ്രസിഡന്റ് കനകം.ബി ഉദ്ഘാടനം നിർവ്വഹിച്ചു. മഹിളാവിംഗ് യൂണിറ്റ് പ്രസിഡന്റ് മറിയാമ്മ ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.എ.സ്.എൽ ചെന്നിത്തല യൂണിറ്റ് പ്രസിഡന്റ് ബഹനാൻ ജോൺ മുക്കത്ത് മുഖ്യപ്രഭാഷണം നടത്തി, അന്നമ്മ ജോഷ്വ, പ്രേംവദ, ഭാർഗവിക്കുട്ടിയമ്മ, അനിതാ കെ.പിള്ള, ഷീല ബഹനാൻ, തുടങ്ങിയവർ സംസാരിച്ചു.