കായംകുളം : കാപ്പിൽ സർവ്വീസ് സഹകരണ ബാങ്ക് ( ക്ലിപ്തം) നമ്പർ 1594ന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു. കൺസ്യൂമർ ഫെഡുമായി സഹകരിച്ച് നടത്തുന്ന ഓണച്ചന്തയിൽ സബ്സിഡി നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ഉത്രാട ദിനം വരെ ലഭിക്കും. ബാങ്ക് പ്രസിഡന്റ് അഡ്വ. സി.എ. അൻഷാദ് ഉദ്ഘാടനം നിർവ്വഹിച്ചു.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ്സ്. നസീം ആദ്യ വിൽപ്പന നിർവ്വഹിച്ചു. ഡയറക്ടർ ബോർഡ് അംഗം ചിറപ്പുറത്തു മുരളി അധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർമാരായ തണ്ടളത്ത് മുരളി, കെ.കെ. ബഷീർ, ജഗദീഷ് പ്രസാദ്, ശിവ ലാൽ, സെക്രട്ടറി ബീന.പി എന്നിവർ സംസാരിച്ചു.