afvxdkjv-

മുഹമ്മ: കാവുങ്കൽ ഗ്രാമീണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള അത്തപ്പൂക്കള മത്സരത്തിന് തുടക്കമായി. കാവുങ്കൽ ക്ഷേത്രം മേൽശാന്തി സുരേഷ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

അത്തപ്പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയും എവർ റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 15000 രൂപയും എവർ റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 10000 രൂപയും എവർ റോളിംഗ് ട്രോഫിയും ലഭിക്കും കാവുങ്കൽ ഗ്രന്ഥശാലാ മുറ്റത്താണ് മത്സരം ഒരുക്കിയിരിക്കുന്നത്. എല്ലാ ഓണക്കാലത്തും ഗ്രാമീണ സംഘടിപ്പിക്കുന്ന അഖില കേരള ഫുട്ബാൾ മത്സരങ്ങളും നടക്കും .