കായംകുളം: കായംകുളം ഗവ. യു.പി സ്കൂളിലെ ഓണഘോഷവും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി തയ്യാറാക്കിയ ഓണപ്പതിപ്പായ പൂത്തുമ്പിയുടെ പ്രകാശനവും ഇന്ന് രാവിലെ 11ന് നടക്കും.യു.പ്രതിഭ എം.എൽ.എ പൂത്തുമ്പി ഓണപ്പതിപ്പ് പ്രകാശനം ചെയ്യും. വാർഡ് കൗൺസിലർ കെ.പുഷ്പദാസ് അദ്ധ്യക്ഷത വഹിക്കും.കായംകുളം നഗരസഭ ചെയർപേഴ്സൺ പി.ശശികല, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില അനിമോൻ, എ.ഇ.ഒ സിന്ധു.എ, ഡി.പി.സി ബിന്ധുമോൾ,ഹെഡ്മാസ്റ്റർ വി.എസ്.അനിൽകുമാർ,പി.ടി.എ പ്രസിഡന്റ് എം.കെ മുജീബ്,കെ.ബി പ്രകാശ്, പി.എം ബീന എന്നിവർ പങ്കെടുക്കും.