കായംകുളം: കായംകുളം ബാർ അസോസിയേഷൻ,സ്റ്റാഫ് അസോസിയേഷൻ,ക്ലർക്ക് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കായംകുളം കോർട്ട് കോംപ്ലക്സിൽ ഓണാഘോഷം സംഘടിപ്പിച്ചു. കായംകുളം മുൻസിഫ് എ.അനീസ ഉദ്ഘാടനം ചെയ്തു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഐശ്വര്യാ റാണി ഓണസന്ദേശം നൽകി.ബാർ അസോസിയേഷൻ പ്രസിഡന്റ് വി.ബോബൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ:എച്ച് സുനി സ്വാഗതവും ട്രഷറർ ഉണ്ണീ ജെ.വാര്യത്ത് നന്ദിയും പറഞ്ഞു.സൂപ്രണ്ടുമാരായ അനിൽകുമാർ,ലേഖ ,ക്ലർക്ക് അസോസിയേഷൻ പ്രസിഡന്റ് ഭാസ്ക്കരൻ നായർ എന്നിവർ സംസാരിച്ചു.