കുട്ടനാട് : ഗുരുധർമ്മ പ്രചരണസഭ പുളിങ്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിങ്കുന്ന് കിഴക്ക് അമ്പനാപ്പള്ളി ഗുരു ജംഗ്ക്ഷന് സമീപം പുത്തൻപറമ്പ് പി. കെ ഉത്തമന്റെ വസതിയിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും സത്സംഗവും നടക്കും. ശിവഗിരിമഠം സ്വാമി ജ്ഞാന തീർത്ഥസത്സംഗം ഉദ്ഘാടനം ചെയ്യും. ഗുരുധർമ്മ പ്രചരണസഭ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. സി ഷാജിമോൻ അദ്ധ്യക്ഷതവഹിക്കും. സഭ കേന്ദ്രസമിതി കോ-ഓഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്ന്, ജില്ലാപ്രസിഡന്റ് ആർ. പ്രസന്നകുമാർ, സെക്രട്ടറി മുട്ടം സുരേഷ്, കേന്ദ്രസമിതി അംഗം എം. ഡി സലിം, വൈസ് പ്രസിഡന്റ് രേണുക നാരകത്തറ, യുവജനസഭ കേന്ദ്രസെക്രട്ടറി രാജേഷ് സഹദേവൻ, പി.പി മനോഹരൻ, മണ്ഡലം പ്രസിഡന്റ് എസ്. കെ. ഷിജോ, സെക്രട്ടറി എം.ആർ.ഹരിദാസ്, എം. സി. മംഗളൻ, ശിശുപാലൻ ശാന്തി, എം. എസ് ചന്ദ്രശേഖരൻ , റജി ചേന്നംങ്കരി തുടങ്ങിയവർ പങ്കെടുക്കും . സെക്രട്ടറി പവിത്രൻ സ്വാഗതവും പി.ആ‌ർ അപ്പുക്കുട്ടൻ നന്ദിയും പറയും.