ph

കായംകുളം: ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം രാമപുരം താമരശ്ശേരി ഓഡിറ്റോറിയത്തിൽ നടന്നു.സംസ്ഥാന പ്രസിഡന്റ് പി.എ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ് കണ്ണാട്ട്അദ്ധ്യക്ഷത വഹിച്ചു. കായംകുളം നഗരസഭ ചെയർപേഴ്സൺ പി.ശശികല ചികിത്സ സഹായ വിതരണവും,സംസ്ഥാന ജന.സെക്രട്ടറി കെ.കെ ഗോപു കുട്ടികൾക്കുള്ള മെരിറ്റ് അവാർഡ് ദാനവും നിർവ്വഹിച്ചു.ഫൈനാൻസ് മേഖലയിൽ 25 വർഷം പൂർത്തിയാക്കിയ മെമ്പർമ്മാരെ സംസ്ഥാന ട്രഷറർ ജയചന്ദ്രൻ മറ്റപ്പള്ളി ആദരിച്ചു.എം.മുരളീധരൻ,സാജു പുളിക്കൽ,ആർ.അശോകൻ,പി.കെ.രാജശേഖരൻ എന്നിവർ സംസാരിച്ചു.