കുട്ടനാട് : കിടങ്ങറ - എടത്വ എന്നീ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എടത്വ 110 കെ.വി സബ് സ്റ്റേഷൻ മുതൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കിടങ്ങറ 33 കെ.വി സബ്സ്റ്റേഷൻ വരെ പുതുതായി വലിച്ചിട്ടുള്ള 33 കെ.വി ലൈനിൽ ഇന്ന് മുതൽ ഏത് സമയത്തും വൈദ്യുതി പ്രവഹിപ്പി​ച്ചു പരിശോധിക്കുന്നതായിരിക്കും. വൈദ്യുതി ലൈനുകൾ വലിക്കാൻ ഉപയോഗിക്കുന്ന തൂണുകളിലും സ്റ്റേ വയറുകളിലും ആരും തൊടരുത്, വളർത്തുമൃഗങ്ങളെ അവയിൽ കെട്ടരുത്. വൈദ്യുത ഇൻസ്റ്റാളേഷനുകളുടെ ഒരു നിശ്ചിത ദൂരത്തിനുള്ളിൽ മരങ്ങളും ചെടികളും നടുകയോ വളർത്തുകയോ ചെയ്യരുതെന്ന് കെ.എസ്.ഇ.ബി​ അറി​യി​ച്ചു.