ഹരിപ്പാട്: മണ്ഡലത്തിലെ ചെറുതന പഞ്ചായത്തിലെ കാഞ്ഞിരംതുരുത്ത് വടക്ക് പട്ടികജാതി സമുന്നതിയെ പട്ടികജാതി വികസന വകുപ്പിന്റെ 2025-26 അംബേദ്ക്കർ ഗ്രാമം വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയതായി രമേശ് ചെന്നിതല എം.എൽഎ അറിയിച്ചു. ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഭാഗമായി ഇവിടെ നിർവ്വഹിക്കാനാകും. സ്വാമി, പോച്ച ഉൾപ്പെടെയുള്ള സ്ഥലം കൂടി ഇതിൽ ഉൾപ്പെടുന്നുണ്ട്.