ഹരിപ്പാട്: എം.എൽ.എ നിയോകമണ്ഡലം ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ചേപ്പാട് പഞ്ചായത്തിൽ അനുവദിച്ചിരുന്ന തോട്ടാലിൽമുക്ക് - വാതല്ലൂർ മുക്ക് റോഡിന് 28.66 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. ആദ്യം 21 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ നിർവ്വഹണവുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തിൽ ഉയർന്ന അഭിപ്രായങ്ങളും, നിർദേശങ്ങളും കൂടി കണക്കിലെടുത്ത് ടെണ്ടർ നടപടികൾ അവസാനിപ്പിച്ച് പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുകയായിരുന്നു. ഇതിന് ധനകാര്യവകുപ്പിന്റെ പ്രത്യേക അനുമതി കൂടി വാങ്ങേണ്ടി വന്നു. ഇതിന്റെ ടെണ്ടർ നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും രമേശ് ചെന്നിത്തല അറിയിച്ചു.