ചേർത്തല:മരുത്തോർവട്ടം കേന്ദ്രമായി ചേർത്തലയിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവൻ കഥകളി പ്രേമികളുടെയും ഒരു കൂട്ടായ്മ ശ്രീധന്വന്തരി കഥകളി ആസ്വാദക സമിതി എന്ന പേരിൽ രൂപീകരിക്കുന്നു.ഇതിന്റെ ആലോചനായോഗം ഇന്ന് വൈകിട്ട് 3ന് മരുത്തോർവട്ടം ആഞ്ജനേയ സ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും.നാട്ടിലെ യുവതലമുറ,അനാരോഗ്യകരമായ ലഹരികൾക്ക് അടിമപ്പെടാൻ സാധ്യതകളുള്ള ഇക്കാലത്ത് ആരോഗ്യകരവും സന്തോഷപ്രദവുമായ ഒരു ലഹരിയായി കഥകളിയെ പുതുതലമുറയിലേയ്ക്ക് പകർന്ന് നൽകുകയാണ് ലക്ഷ്യമെന്ന് എൻ.വിനയകുമാർ,ആർ.ജഗദീഷ് പോറ്റി,ആർ.സജീവ്,രേണു വടക്കേടത്ത് എന്നിവർ അറിയിച്ചു.ഫോൺ:9995883115.