ഹരിപ്പാട്: ചിങ്ങോലി കിഴക്ക് ക്ഷീരോത്പാദക സഹകരണ സംഘം എ 51 ഡി ക്ഷീരകർഷകർക്ക് ഓണക്കിറ്റും ഉത്പാദക ബോണസും ജൂലായ് മാസത്തിൽ മിൽമ ഒരു ലിറ്റർ പാലിന് അധിക വിലയായി നൽകിയ 4 രൂപയും വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.എസ് താഹ നിർവഹിച്ചു. സംഘം പ്രസിഡന്റ് ബി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ പി.പ്രമീഷ്, ഡി.ആനന്ദവല്ലി, എസ്.രാജു, ശിവദാസൻ സെക്രട്ടറി അജ്ഞലി ചന്ദ്രൻ, മിനി എന്നിവർ സംസാരിച്ചു.