ചേർത്തല: കണ്ടമംഗലം ശ്രീ രാജരാജേശ്വരി മഹാക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവം ഇന്ന് നടക്കും. രാവിലെ 6 ന് ഗുരുപൂജ, 7 ന് ഭദ്രദീപപ്രകാശനം ബാലകൃഷ്ണകർത്താ നിർവഹിക്കും. തുടർന്ന് 1008 നാളികേരത്താൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം,8.30 ന് ഗജപൂജ, ആനയൂട്ട്, തുടർന്ന്, വിദ്യാമന്ത്ര പുഷ്പാഞ്ജലിയും തൂലികാ പൂജയും. ചടങ്ങുകൾക്ക് ജിതിൻ ഗോപാൽ തന്ത്രികൾ കാർമ്മികത്വം വഹിക്കും.

ശക്തി വിനായക ക്ഷേത്രത്തിൽ 6.30ന് ഭദ്രദീപ പ്രകാശനം സിനിമാതാരം ചേർത്തല ജയൻ നിർവഹിക്കും. തുടർന്ന് ത്രൈലോക്യ മോഹന മഹാഗണപതിഹോമം, ഗജപൂജ, ദ്രവ്യാഭിഷേകം കലശാഭിഷേകം, വിനായക ചതുർത്ഥിപൂജ,12.30 ന് അന്നദാനം, വൈകിട്ട് 6 ന് ഗണപതി ഹോമം, 7 ന് വിശേഷാൽ ദീപാരാധന.