ആലപ്പുഴ: കൈതവന ജയ ഹിന്ദ് ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം വിവിധ കലാപരിപാടികളോടെ വിപുലമായി ആഘോഷിക്കുന്നതിനായുള്ള 51 അംഗ സംഘാടകസമിതി രൂപീകരിച്ചു. പ്രസിഡന്റ് .ബി.ഗോപകുമാർഅദ്ധ്യക്ഷത വഹിച്ചു. നവംബർ 7,8,9 തീയതികളിൽ സാംസ്കാരിക സമ്മേളനം, കലാസന്ധ്യ, വാർഷിക പൊതുയോഗം എന്നിവയോടനുബന്ധിച്ച് കലാ- കായിക മത്സരങ്ങളുടെയും പരിപാടികളുടെയും നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. പ്രൊഫ.സുകുമാരമേനോൻ,പി.ആർ.പുരുഷോത്തമൻ പിള്ള, എസ്.സുരേഷ്ബാബു,ഡി.സിദ്ധാർത്ഥൻ,മാത്യുചെറുപറമ്പൻ,രാമാനുജം,സി.കെ.നാരായണൻ,കെ.ആർ.സുദർശനൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി ടി.സുരേഷ് ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് ആർ.ശ്രീകുമാർ നന്ദിയും പറഞ്ഞു.