ആലപ്പുഴ: ട്രാൻസ്പോർട്ട് പെൻഷൻകാരുടെ പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കുക,15 വർഷമായി നടപ്പിലാക്കാതിരിക്കുന്ന പെൻഷൻ പരിഷ്കരണം അടിയന്തരമായി നടപ്പിലാക്കുക, ഉത്സവബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കുക, മാനേജ്മെന്റിനും സർക്കാരിനും നൽകിയ നിവേദനങ്ങൾ അടിയന്തരമായി ചർച്ചയ്ക്ക് എടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നുമുതൽ പെൻഷൻകാർ സമരത്തിലേക്ക് കടക്കും. തിരുവനന്തപുരം, കൊല്ലം ജില്ലയിലെ പെൻഷൻകാർ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചും മറ്റു ജില്ലയിലുള്ള പെൻഷൻകാർ അതത് ഡിപ്പോകൾക്ക് മുമ്പിലും സമരം സംഘടിപ്പിക്കും.
ആലപ്പുഴ യൂണിറ്റിൽ നടക്കുന്ന ധർണാ സമരത്തിൽയൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിക്കും. പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ല സെക്രട്ടറി എ.പി.ജയ പ്രകാശ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗം ജി.തങ്കമണി തീരുമാനങ്ങൾ വിശദീകരിക്കും ആലപ്പുഴ ബസ് സ്റ്റേഷനിലെ സമരം ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി വി. രാധാകൃഷ്ണൻ അറിയിച്ചു.