മുഹമ്മ: ലയൺസ് ക്ലബ് ഓഫ് ആലപ്പി സൗത്തിന്റെ നേതൃത്വത്തിൽ മുത്തൂറ്റ് സ്നേഹാശ്രയ പദ്ധതിയുടെ സഹകരണത്തോടെ സൗജന്യ ജീവിതശൈലി -വൃക്ക -ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് നാളെ നടക്കും. മണ്ണഞ്ചേരി കാരുണ്യ ക്ളിനിക്കിൽ രാവിലെ 7.30 മുതൽ 10 വരെയാണ് ക്യാമ്പ്.

മണ്ണഞ്ചേരി സി.ഐ ടോൾസൺ പി.ജോസഫ് ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ളബ് പ്രസിഡന്റ് ലയൺ അശോക് കുമാർ അദ്ധ്യക്ഷനാകും.